Gracy is the eighth child of Mathew & Elizabeth, was born on 05/01/1954, in a hospital at Tellicherry. Gracy was an all-rounder of the family in terms of Art & Literature, Cooking and is known for her reading habit. A beautiful note shared about their family by Gracy is given below.  The couple has four children and seven grand children. Contact No: 0490 2430413 / 8281123413, Facebook: Stani gracy.

ഞാൻ  ഗ്രേസി.  പേരാവൂർ, തൊണ്ടിയിൽ കുന്നേൽ -കുടക്കച്ചിറ  മാത്യുവിന്റെയും താഴത്തുവീട്ടിൽ എലിസബെത്തിന്റെയും 13 മക്കളിൽ  നടുവിലത്തെയാളായി 1954 ജനുവരി 5ന്  ജനിച്ചു. എൻറെ വിദ്യാഭ്യാസം തൊണ്ടി സ്കൂളിൽ തന്നെയായിരുന്നു.

ചരിത്ര സ്മരണകൾ ഉറങ്ങുന്ന, ദക്ഷിണകാശി എന്നറിയപ്പെടുന്ന, ദക്ഷയാഗം നടന്നതെന്ന് വിശ്വസിക്കുന്ന ഹിന്ദുക്കളുടെ പുണ്ണ്യ തീർത്ഥാടന കേന്ദ്രമായ, വയനാട്‌ ജില്ലയോട് അതിർത്തി പങ്കിടുന്ന കുടിയേറ്റത്തിലും കുടിയിറക്കിലും പ്രശസ്തമായ കണ്ണൂർ ജില്ലയിലെ മലയോര ഗ്രാമമായ കൊട്ടിയൂരിൽ 30 വർഷമായി ഞാൻ കുടുംബസമേതം താമസിക്കുന്നു.

പതിനെട്ടാം വയസ്സിൽ 1972  ഏപ്രിൽ മൂന്നാം തിയതി ഞാൻ വിവാഹിതയായി. കോളയാട് പഞ്ചായത്തിൽ ദീർഘകാലം പഞ്ചായത്തുപ്രസിഡന്റും ആദ്യകാല കുടിയേറ്റ കർഷകനും ആയിരുന്ന, പരേതനായ ശ്രീ തോമസ് കുടക്കച്ചിറയുടെയും വാഴച്ചാരിക്കൽ കത്രീനയുടെയും 13മക്കളിൽ ഒരാളായ,1950 ഫെബ്രുവരി 9ന്  ജനിച്ച  സ്റ്റാനിയാണ് എന്നെ വിവാഹം കഴിച്ചത്.

ഞങ്ങൾക്ക് നാലു മക്കളാണ്.